Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Jam

Ernakulam

സീപോർട്ട്-എയർപോർട്ട് റോഡിൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി വീ​ണ്ടും കൈ​യേ​റ്റം

ആ​ലു​വ: പ​ല​ത​വ​ണ ഒ​ഴി​പ്പി​ച്ചി​ട്ടും സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ മ​ഹി​ളാ​ല​യം ജം​ഗ്ഷ​ൻ മു​ത​ൽ ചൊ​വ്വ​ര പാ​ലം മേ​ഖ​ല വ​രെ കൈ​യേ​റി വീ​ണ്ടും വ​ഴി​യോ​ര​ക്ക​ച്ച​വ​ടം. റോ​ഡ് വി​ക​സ​നം വൈ​കു​ന്ന​ത് മു​ത​ലാ​ക്കി​യാ​ണ് കൈ​യേ​റ്റ​ക്കാ​ർ മ​ട​ങ്ങി​വ​രു​ന്ന​ത്.

ഇ​തേ​തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റൂ​ട്ടി​ലെ മ​ഹി​ളാ​ല​യം ജം​ഗ്ഷ​നി​ൽ പ​ക​ൽ സ​മ​യം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും പ​രാ​തി.

സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ കോ​വി​ഡ് സ​മ​യ​ത്താ​ണ് കൈ​യേ​റ്റം രൂ​ക്ഷ​മാ​യ​ത്. കൂ​ണ് പോ​ലെ പ​ണി​തു​യ​ർ​ത്തി​യ ചെ​റി​യ ഷെ​ഡു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ പ​റ​മ്പി​ലേ​ക്കും പു​ഴ​യി​ലേ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഏ​താ​നും പേ​ർ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ത​യാ​റാ​യി​രു​ന്നു.

വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ടെ മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടാ​ണ് പ​ല​രും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.
ഇ​രു​പ​ത് വ​ർ​ഷം മു​മ്പാ​ണ് സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. മ​ഹി​ളാ​ല​യം ജം​ഗ്ഷ​നെ​യും തു​രു​ത്തി​നേ​യും ബ​ന്ധി​പ്പി​ച്ചും തു​രു​ത്തി​നേ​യും ചൊ​വ്വ​ര​യേ​യും ബ​ന്ധി​പ്പി​ച്ചും ര​ണ്ട് പാ​ല​ങ്ങ​ൾ വ​ന്നു.
എ​ന്നാ​ൽ ക​ള​മ​ശേ​രി​യി​ൽ നി​ന്ന് മ​ഹി​ളാ​ല​യം പാ​ലം വ​രെ റോ​ഡ് നി​ർ​മാ​ണം ന​ട​ന്നി​ട്ടി​ല്ല. ഭൂ​ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

District News

വൈ​റ്റി​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

വൈ​റ്റി​ല: വൈ​റ്റി​ല ജം​ഗ്ഷ​നി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി അ​നു​വ​ദി​ച്ച 1.5 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഉ​മ തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് നി​ർ​ദേ​ശി​ച്ച പു​തി​യ സ്കെ​ച്ച് അം​ഗീ​ക​രി​ച്ച് കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യി​ൽ​നി​ന്നു പ​ണം അ​നു​വ​ദി​ച്ച​തി​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

പാ​ല​ത്തി​ന്‍റെ താ​ഴെ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന മീ​ഡി​യ​നു​ക​ൾ പൊ​ളി​ച്ചു പ​ണി​ത്, ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ല​ത്തി​ന് താ​ഴെ യൂ​ടേ​ൺ അ​നു​വ​ദി​ക്കു​ക​യാ​ണ് പ്രാ​ഥ​മി​ക​മാ​യി ചെ​യ്യു​ന്ന​ത്. മേ​യ​ർ വി.​കെ. മി​നി​മോ​ൾ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​എ​ക്സ്. സെ​ബാ​സ്റ്റ്യ​ൻ, വി.​പി. ച​ന്ദ്ര​ൻ, ആ​ന്‍റ​ണി പൈ​നു​ത​റ, ട്രാ​ഫി​ക് എ​സി​പി ഷെ​രീ​ഫ്, ദേ​ശീ​യ​പാ​താ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പു ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

District News

ആ​ലു​വ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ ദേ​ശം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മ​ണി​ക്കൂ​റു​ക​ൾ കു​ടു​ങ്ങി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം, മം​ഗ​ല​പ്പു​ഴ പാ​ലം എ​ന്നി​വ ക​ട​ക്കാ​ൻ ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ഏ​റെ ക​ഷ്ട​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ന്ത​രം അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടേ​ത​ട​ക്കം യാ​ത്ര​മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. എ​ല​വേ​റ്റ​ഡ് ഹൈ​വേ, സ​മാ​ന്ത​ര​മാ​യി മൂ​ന്നാം പാ​ലം എ​ന്നീ ആ​ശ​യ​ങ്ങ​ൾ പ​ല​വ​ട്ടം ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പി​ലാ​യി​ല്ല.

ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി പു​തി​യ പാ​ല​മോ, അ​ല്ലെ​ങ്കി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യോ നി​ർ​മി​ക്കു​ന്ന​തി​ന് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി തു​ക ബ​ജ​റ്റി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ആ​ലു​വ​ക​ട​ന്നു പോ​കേ​ണ്ട​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​വെ​ന്നും ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ക​യോ, പു​ളി​ഞ്ചോ​ടു ക​വ​ല മു​ത​ൽ എ​യ​ർ​പോ​ർ​ട്ട് വ​രെ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യോ നി​ർ​മി​ക്ക​ണ​മെ​ന്നും, എം ​എ​ൽ എ ​ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​വുമാ​യി ച​ർ​ച്ച

നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ​യോ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യോ പ​രി​ഗ​ണ​യി​ൽ ഈ ​വി​ഷ​യം ഇ​ല്ലെ​ന്നും, എ​ന്നാ​ൽ ജൂ​ലൈ ഏ​ഴി​ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ സ​ഭ​യി​ൽ പ​റ​ഞ്ഞു.

District News

മൂ​ന്നാ​റി​ലെ ഗ​താ​ഗ​തക്കു​രു​ക്ക്: അ​ടി​യ​ന്ത​ര ന​ട​പ​ടി ‌സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​ം

മൂ​ന്നാ​ര്‍: വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ദേ​വി​കു​ളം എം​എ​ല്‍​എ എ​ഫ്. രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ച്ചു. ​ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ന്‍ നി​ല​വി​ല്‍ പോ​ലീ​സു​കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ല്‍ ഹോം ​ഗാ​ര്‍​ഡു​ക​ളെ​യും ട്രാ​ഫി​ക് വാ​ര്‍​ഡ​നെ​യും നി​യ​മി​ക്കും. പാ​ര്‍​ക്കിം​ഗ് ഫീ​സി​ല്‍നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍നി​ന്നും ഇ​വ​ര്‍​ക്കു​ള്ള വേ​ത​നം ന​ല്‍​കും. രാ​ജ​മ​ല​യി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ ത​ങ്ങ​ളു​ടെ വാ​ഹ​നം ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ പാ​ര്‍​ക്കിം​ഗി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു പാ​ര്‍​ക്കു ചെ​യ്യ​ണം. സ്ഥ​ലം മ​തി​യാ​കാ​തെ വ​ന്നാ​ല്‍ മാ​ത്രം റോ​ഡി​ല്‍ ഒ​രു വ​ശ​ത്ത് പാ​ര്‍​ക്കു ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്യും.

ആ​ന​ച്ചാ​ല്‍ ഭാ​ഗ​ത്തെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​ല്‍​ത്ത​റ​യി​ല്‍ പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. പ​ഴ​യ മൂ​ന്നാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു പു​റ​ത്ത് ദേ​ശീ​യ പാ​ത​യ്ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നി​ര്‍​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ദേ​ശീ​യ​പാ​ര്‍​ക്കി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തി​ന് സ​മ​യപ​രി​ധി നി​ശ്ച​യി​ക്കും.

മൂ​ന്നാ​റി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ആ​രാ​യാ​ന്‍ റോ​ഡ് വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വ​ണ്‍​വേ സം​വി​ധാ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കും. ഇ​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. മൂ​ന്നാ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ഇ​ത​നു​സ​രി​ച്ച് റോ​ഡി​നു സ​മാ​ന്ത​ര​മാ​യി ഓ​ട്ടോ നി​ര്‍​ത്താ​ന്‍ മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കൂ.
കോ​ട​തി ഉ​ത്ത​ര​വി​ല്ലാ​ത്ത അ​ന​ധി​കൃ​ത വ​ഴി​യോ​ര വി​ല്‍​പ്പ​നശാ​ല​ക​ള്‍ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും

അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കും. മാ​ട്ടു​പ്പെ​ട്ടി, ല​ക്കം എ​ന്നി​വി​ട​ങ്ങ​ള്‍ പു​തി​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​വാ​ന്‍ കെ​ഡി​എ​ച്ച്പി ക​മ്പ​നി​ക്കും കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തും.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി എ​സ്.​ ച​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷത വ​ഹി​ച്ചു. മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ വി​ജ​യ​കു​മാ​ര്, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ശ​ര​ണ്യ, പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ സാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

എ​രു​മേ​ലി​യി​ൽ ഗ​താ​ഗ​തം കു​രു​ക്കി സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പോ​ര്

എ​രു​മേ​ലി: ടൗ​ണി​ൽ പേ​ട്ട​ക്ക​വ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പോ​രി​ൽ കു​ടു​ങ്ങി ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി. നാ​ട്ടു​കാ​രും ടാ​ക്സി ഡ്രൈ​വ​ർ​മാ​രും രോ​ഷാ​കു​ല​രാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ പോ​ലീ​സെ​ത്തി ഇ​ട​പെ​ട്ടു. ഇ​തോ​ടെ ബ​സു​ക​ൾ ഒ​തു​ക്കി ഗ​താ​ഗ​ത​ത​ട​സം മാ​റി.

ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്‌ ബ​സ് പേ​ട്ട​ക്ക​വ​ല​യി​ൽ ത​ങ്ങി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു​വെ​ന്നും എ​രു​മേ​ലി-​കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ൽ എ​ല്ലാ സ്റ്റോ​പ്പി​ൽ​നി​ന്നും യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ ജീ​വ​ന​ക്കാ​ർ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്‌ ബ​സ് വി​ല​ങ്ങി ഗ​താ​ഗ​തം ത​ട​ഞ്ഞ​ത്.

ഇ​രു ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. പ്ര​ശ്നം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മു​ഖേ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും റോ​ഡ് ത​ട​ഞ്ഞു​ള്ള പോ​ര് അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

District News

ആ​മ്പ​ല്ലൂ​രി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക്

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ല്‍ വ​ന്‍​ഗ​താ​ഗ​ത​ക്കു​രു​ക്ക്. അ​ടി​പ്പാ​ത​നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ആ​മ്പ​ല്ലൂ​ര്‍ മു​ത​ല്‍ ന​ന്തി​ക്ക​ര വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ഴ​പെ​യ്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര മ​ന്ദ​ഗ​തി​യി​ലാ​യി. അ​ര​മ​ണി​ക്കൂ​റോ​ളം എ​ടു​ത്താ​ണ് പു​തു​ക്കാ​ടു​നി​ന്നും ആ​മ്പ​ല്ലൂ​ര്‍ അ​ടി​പ്പാ​ത ക​ട​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​യ​ത്. ഇ​തേ വാ​ഹ​ന​ങ്ങ​ള്‍ ടോ​ള്‍​പ്ലാ​സ​യി​ലും ഏ​റെ​നേ​രം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി​ക​ഴി​ഞ്ഞു​ള്ള ദി​വ​സ​മാ​യ​തി​നാ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​യി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്കാ​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലു​ട​നീ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ട്ടി​രു​ന്നു.

ഗ​താ​ഗ​ത​ത​ട​സം കാ​ര​ണം ആം​ബു​ല​ന്‍​സു​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ളും ജോ​ലി​ക്കു പോ​കു​ന്ന​വ​രും സ​മ​യ​ത്ത് എ​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി. മ​ഴ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

Kerala

ക​ന​ത്ത മ​ഴ​യും മെ​ട്രോ നി​ർ​മാ​ണ​വും; മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത കു​രു​ക്ക്, വ​ല​ഞ്ഞ് കൊ​ച്ചി​ക്കാ​ർ

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളെ വ​ല​ച്ച് മെ​ട്രോ നി​ർ​മാ​ണ​വും ക​ന​ത്ത മ​ഴ​യും. പാ​ലാ​രി​വ​ട്ടം-​ക​ലൂ​ർ ഭാ​ഗ​ത്ത് രാ​വി​ലെ മു​ത​ൽ ക​ന​ത്ത ഗ​താ​ഗ​ത കു​രു​ക്കാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​ത്തി​ൽ വൈ​കി​ട്ടും മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ൽ വ​ല​യു​ക​യാ​ണ്.

ഇ​ട​പ്പ​ള്ളി, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ണ്ടി​ക​ൾ പാ​ലാ​രി​വ​ട്ടം-​ക​ലൂ​ർ റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കു​രു​ക്കി​ൽ വ​ല​യു​ക​യാ​ണ്. കൊ​ച്ചി മെ​ട്രോ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ ഒ​രു ലൈ​ൻ ആ​യി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന​ത്. മ​ഴ​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ജെ​എ​ൽ​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ നീ​ളു​ന്ന കൊ​ച്ചി മെ​ട്രോ പി​ങ്ക് ലൈ​നി​ന്‍റെ നി​ർ​മാ​ണം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും വൈ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

International

ജാമായാൽ ടോൾ വേണ്ട

റോം: ​​​നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​നം മൂ​​​ല​​​മോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ലോ ഗ​​​താ​​​ഗ​​​ത​​​ത​​​ട​​​സ​​​മു​​​ണ്ടാ​​​യാ​​​ൽ ഇ​​​റ്റ​​​ലി​​​യി​​​ലെ ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ൽ ഇ​​​നി ടോ​​​ൾ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. രാ​​​ജ്യ​​​ത്തെ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടേ​​​ഷ​​​ൻ റെഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​നം ഇ​​​ന്ന​​​ലെ​​​ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു.

ടോ​​​ൾ അ​​​ട​​​ച്ച​​​ശേ​​​ഷം ഗ​​​താ​​​ഗ​​​ത​​​ത​​​ട​​​സം നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് റീ​​​ഫ​​​ണ്ടി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹൈ​​​വേ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​മാ​​​രെ സ​​​മീ​​​പി​​​ക്കാം.

റൂ​​​ട്ടി​​​ന്‍റെ ദൈ​​​ർ​​​ഘ്യ​​​വും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ന്‍റെ ദൈ​​​ർ​​​ഘ്യ​​​വു​​​മ​​​നു​​​സ​​​രി​​​ച്ച് റീ​​​ഇം​​​ബേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റു​​​ക​​​ൾ വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​രി​​​ക്കും.

District News

ക​ല്ലാ​ര്‍​കു​ട്ടി ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രുക്കി​നു പ​രി​ഹാ​രം വേ​ണം

അ​ടി​മാ​ലി: അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ലെ ടൗ​ണു​ക​ളി​ലൊന്നാ​യ ​ക​ല്ലാ​ര്‍​കു​ട്ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നും ടൗ​ൺ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്താ​നും അ​ടി​യന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

അ​ടി​മാ​ലി​യി​ല്‍നി​ന്നും ചെ​റു​തോ​ണി​യി​ല്‍നി​ന്നും വെ​ള്ള​ത്തൂ​വ​ലി​ല്‍നി​ന്നും എ​ത്തു​ന്ന റോ​ഡു​ക​ളു​ടെ സം​ഗ​മകേ​ന്ദ്രം കൂ​ടി​യാ​ണി​വി​ടം. ഇ​ടു​ങ്ങി​യ ടൗ​ണാ​ണ് ക​ല്ലാ​ര്‍​കു​ട്ടി നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി. ടൗ​ണി​ലെ കൊ​ടുംവ​ള​വും ഇ​റ​ക്ക​വും അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

കോ​ണ്‍​വെ​ക്സ് മി​റ​ര്‍ പു​ന​ഃസ്ഥാ​പി​ക്ക​ണം

ഏ​താ​നും നാ​ളു​ക​ള്‍​ക്കു മു​മ്പ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ലോ​റി പാ​ഞ്ഞുക​യ​റിയുണ്ടാ​യ അ​പ​ക​ട​ത്തി​ൽ ടൗ​ണി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മി​റ​ര്‍ ത​ക​ര്‍​ന്ന​താ​ണ്. മി​റ​ര്‍ ഇ​ല്ലാ​താ​യ​തോ​ടെ പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ടൗ​ണി​ല്‍ അ​പ​ക​ടം ഒ​ഴി​വാകു​ന്ന​ത്. അ​ടി​മാ​ലി​യി​ല്‍നി​ന്നും വെ​ള്ള​ത്തൂ​വ​ലി​ല്‍നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ടൗ​ണി​ലെ വ​ള​വ് തി​രിഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണു​വാ​നാ​യി ദേ​ശീയ​പാ​ത​യോ​ര​ത്താ​യി​രു​ന്നു മി​റ​ര്‍ സ്ഥാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന മി​റ​ര്‍ പി​ന്നീ​ട് പു​ന​ഃസ്ഥാ​പി​ച്ചി​ല്ല. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ക​ല്ലാ​ര്‍​കു​ട്ടി ടൗ​ണി​ല്‍ വ​ലി​യ തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ണ്‍​കൂ​ന നീ​ക്ക​ണം

ടൗ​ണി​ന് സ​മീ​പം ദേ​ശീയ​പാ​ത​യോ​ര​ത്തെ മ​ണ്‍​കൂ​ന നീ​ക്കം ചെ​യ്യാ​ന്‍ ദേ​ശീയ​പാ​താ വി​ഭാ​ഗം ന​ട​പ​ടി സ്വീക​രി​ക്ക​ണം. ഏ​താ​നും നാ​ളു​ക​ള്‍​ക്കു മു​മ്പ് ടൗ​ണി​ന് സ​മീ​പം ദേ​ശീയ​പാ​ത​യോ​ര​ത്തുനി​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്യു​ക​യും വീ​തി വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നോ​ടു ചേ​ര്‍​ന്ന് ത​ന്നെ​യു​ള്ള ചെ​റി​യൊ​രു മ​ണ്‍​കൂ​നകൂ​ടി നീ​ക്കം ചെ​യ്താ​ല്‍ ക​ല്ലാ​ര്‍​കു​ട്ടി ടൗ​ണി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം കു​റ​ച്ചു​കൂ​ടി സു​ഗ​മ​മാ​ക്കാ​നാ​കും.

ചെ​റു​തോ​ണി​യി​ൽനി​ന്നും വെ​ള്ള​ത്തൂ​വ​ലി​ൽനി​ന്നും അ​ടി​മാ​ലി​യി​ൽനി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സം​ഗ​മ​സ്ഥ​ല​മാ​ണ് ക​ല്ലാ​ർ​കു​ട്ടി. ഇ​റ​ക്ക​ത്തോ​ടു കൂ​ടി​യു​ള്ള ചെ​റി​യ ടൗ​ൺ ആ​യ​തി​നാ​ൽ ബസു​ക​ള​ട​ക്കം നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​മ്പോ​ൾ മ​റ്റു വ​ശ​ങ്ങ​ളി​ൽനി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ടു​ക​യാ​ണ്.

District News

ചാ​ല​ക്കു​ടി പാ​ല​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ന്നു

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പ​ഴ​യ​പാ​ലം അ​ട​ച്ച​തോ​ടെ തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശ​മ​ന​മി​ല്ല. വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന എ​റ​ണാ​കു​ളം ദി​ശ​യി​ലേ​ക്കു​ള്ള പാ​ല​ത്തി​ലൂ​ടെ ര​ണ്ടു​വ​രി​യാ​യി ക​ട​ന്നു​പോ​കാ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ്.

ബ​ല​പ​രി​ശോ​ധ​ന​യ്ക്കും ബെ​യ​റിം​ഗ് മാ​റ്റു​ന്ന​തു​സം​ബ​ന്ധി​ച്ചും ആ​റു​ദി​വ​സ​ത്തേ​ക്കാ​ണ് പാ​ലം അ​ട​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന വൈ​കി​യാ​ൽ പാ​ലം തു​റ​ക്കു​ന്ന​ത് ഇ​നി​യും വൈ​കും.

മു​രി​ങ്ങൂ​ർ, കൊ​ര​ട്ടി, ചി​റ​ങ്ങ​ര അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തെ​തു​ട​ർ​ന്നു​ള്ള ഗ​താ​ഗ​ത​ത​ട​സ​ത്തി​നു പു​റ​മേ പാ​ലം​പ​ണി കൂ​ടി​യാ​യ​പ്പോ​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്.

District News

ക​ലു​ങ്ക് നി​ർ​മാ​ണ​വും ആ​ക്രി മാ​ലി​ന്യ​ങ്ങ​ളും; ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടി പൂ​ത​ക്കു​ഴി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ടു​ങ്ങി​യ പാ​ത, റോ​ഡി​ന് ഇ​രു​വ​ശ​വും ക​ണ്ടം​ചെ​യ്ത് പൊ​ളി​ക്കാ​നി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍, കൂ​ടാ​തെ ആ​ക്രി​മാ​ലി​ന്യ​ങ്ങ​ളും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും. ഇ​തി​നൊ​പ്പം കൂ​നി​ന്മേ​ല്‍ കു​രു​വെ​ന്ന​പോ​ലെ ക​ലു​ങ്കു നി​ര്‍​മാ​ണ​വും കൂ​ടി​യാ​യ​പ്പോ​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് ദേ​ശീ​യ​പാ​ത 183ലെ ​പൂ​ത​ക്കു​ഴി ഭാ​ഗം.

ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഒ​രു വ​ശം പൊ​ളി​ച്ചി​ട്ട​തോ​ടെ ഈ ​ഭാ​ഗ​ത്ത് വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ദി​വ​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് ഒ​രു വ​ശ​ത്തു​കൂ​ടി​യാ​ണ് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ല​പ്പോ​ഴും കു​രു​ക്ക് ഇ​രു​പ​ത്താ​റാം​മൈ​ൽ മു​ത​ൽ പേ​ട്ട​ക്ക​വ​ല​വ​രെ നീ​ളാ​റു​ണ്ട്. എ​രു​മേ​ലി ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ബ​സു​ക​ൾ പ​ല​പ്പോ​ഴും പ​ട്ടി​മ​റ്റം-​മ​ണ്ണാ​റ​ക്ക​യം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​രു​മേ​ലി​യി​ൽ​നി​ന്ന് ഇ​രു​പ​ത്താ​റാം​മൈ​ലി​ൽ ഇ​റ​ങ്ങി കോ​ള​ജി​ലേ​ക്കും മ​റ്റും പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രും ഇ​തു​മൂ​ലം വ​ല​യു​ക​യാ​ണ്.

റോ​ഡി​ല്‍ ഇ​രു​പ​ത്താ​റാം​മൈ​ല്‍ മു​ത​ല്‍ റാ​ണി ആ​ശു​പ​ത്രി​പ്പ​ടി​വ​രെ​യു​ള്ള പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പാ​ത​യോ​ര​ത്ത് പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് നാ​ളു​ക​ളാ​യി പൊ​ളി​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന് ഇ​രു​വ​ശ​വും ത​ള്ളി​യി​രി​ക്കു​ന്ന ആ​ക്രി മാ​ലി​ന്യ​ങ്ങ​ളും പ​ഴ​യ വാ​ഹ​ന​ങ്ങ​ളും നീ​ക്കംചെ​യ്യു​ക​യും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കു​ക​യും ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും കു​രു​ക്ക് കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

 

District News

അ​വ​ധിദി​വ​സ​ങ്ങ​ളി​ൽ നെ​ല്ലി​യാ​ന്പ​തി പു​ല​യ​ന്പാ​റ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യാ​ബാ​ധ

നെ​ല്ലി​യാ​മ്പ​തി: അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് സ​ർ​ക്കാ​ർ- സ്വ​കാ​ര്യ അ​വ​ധി​ക​ളി​ലും പു​ല​യ​മ്പാ​റ ജം​ഗ്ഷ​ൻ ക​ടു​ത്ത വാ​ഹ​ന​ഗ​താ​ഗ​ത കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി.

പു​ല​യ​മ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശം മു​ത​ൽ ഊ​ത്തു​കു​ഴി​റോ​ഡ് പാ​ലം വ​രെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ഗ​താ​ഗ​തത​ട​സ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. സീ​താ​ർ​കു​ണ്ട് വ്യൂ​പോ​യി​ന്‍റ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ൽത​ന്നെ കൂ​ട്ട​ത്തോ​ടെ നി​ർ​ത്തു​ന്ന​തും തി​രി​യാ​ൻ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​തും സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ന്നു.

ഇ​തി​ന്‍റെ ഫ​ല​മാ​യി പ്ര​ദേ​ശ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു- സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പു​ല​യ​മ്പാ​റ വി​ല്ലേ​ജ് ഓ​ഫീസ് പ​രി​സ​രം വ​രെ എ​ത്തി തി​രി​ഞ്ഞു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഗ​താ​ഗ​ത ത​ട​സം മൂ​ലം ബ​സു​ക​ൾ വൈ​കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി വ​രു​ന്ന​തും പ​തി​വാ​യി മാ​റി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യും, ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കും നീ​ങ്ങു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​ന​ങ്ങ​ൾ പോ​ലും കു​രു​ക്കി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഗ​താ​ഗ​തനി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പു​ല​യ​മ്പാ​റ ജം​ഗ്ഷ​നി​ൽ നി​ർ​ത്തു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഗ​താ​ഗ​തകു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാം ​മൈ​താ​ന​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഫാം ​അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ പു​ല​യ​മ്പാ​റ ജം​ഗ്ഷ​ൻ വ​രെ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന വി​ധം ക്ര​മീ​ക​ര​ണ​ങ്ങ​ളുണ്ടാ​ക​ണ​മെ​ന്നും, പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ്ര​ത്യേ​ക ട്രാ​ഫി​ക് പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്. പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു

Kerala

ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണം; അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ വ​ന്‍ ഗ​താ​ഗ​തക്കു​രു​ക്ക്  

 കൊ​ച്ചി: അ​രൂ​ര്‍ - തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന അ​ഞ്ച് ഫി​ല്ല​റു​ക​ളി​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ല്‍ അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്. തോ​പ്പും​പ​ടി ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ നി​ന്നും കു​മ്പ​ളം വ​ഴി അ​രൂ​രി​ലെ​ത്തി​യാ​ണ് ചേ​ര്‍​ത്ത​ല പൂ​ച്ചാ​ക്കാ​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത്.

ഇ​താ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത 66 കി​ഴ​ക്ക് ഭാ​ഗം പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. അ​രൂ​ര്‍ ക്ഷേ​ത്രം ജം​ഗ്ഷ​ന്‍ മു​ത​ല്‍ കു​മ്പ​ളം ടോ​ള്‍ പ്ലാ​സ വ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്.

അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ നി​ര്‍​ത്തേ​ണ്ട കെ​എ​സ്ആ​ര്‍​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും അ​രൂ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് നി​ര്‍​ത്തു​ന്ന​ത്. ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് ഒ​രു മാ​സം വേ​ണ്ടി വ​രും. ഈ ​ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും ജോ​ലി ന​ട​ക്കു​ന്ന​ത്.

International

പോളണ്ടിൽ 20 കിലോമീറ്റർ ട്രാഫിക്ക് ബ്ലോക്

വാ​​​ർ​​​സോ: പോ​​​ള​​​ണ്ടി​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച ക​​​ന​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 20 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് രൂ​​​പ​​​പ്പെ​​​ട്ടു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ർ​​​സോ​​​യെ​​​യും ബാ​​​ൾ​​​ട്ടി​​​ക് തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഗഡാ​​​ൻ​​​സ്കി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡി​​​ൽ ചൊ​​​വ്വാ​​​ഴ്ച വൈ​​​കി​​​ട്ട് നാ​​​ലി​​​നാ​​​ണ് ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​ത്.

മ​​​ഞ്ഞു​​​വീ​​​ഴ്ച ക​​​ന​​​ത്ത​​​പ്പോ​​​ൾ വ​​​ന്പ​​​ൻ ട്ര​​​ക്കു​​​ക​​​ൾ​​​ക്ക് ഇ​​​റ​​​ക്ക​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് കു​​​രു​​​ക്ക് നീ​​​ക്കാ​​​നാ​​​യ​​​ത്. കൊ​​​ടും​​​ത​​​ണു​​​പ്പി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​ർ​​​ക്കാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​​വ​​​ന്ന​​​ത്. പോ​​​ലീ​​​സും സ​​​ന്ന​​​ദ്ധ​​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ചൂ​​​ടു​​​പാ​​​നീ​​​യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

District News

ഗതാഗതക്കുരുക്ക്: അ​വി​നാ​ശി ഫ്ലൈ​ഓ​വ​ർ വ​ൺ​വേ ആക്കി

കോ​യ​മ്പ​ത്തൂ​ർ: അ​വി​നാ​ശി ഫ്ലൈ​ഓ​വ​റി​ന്‍റെ അ​ടിപ്പാതയിൽ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം മ​ര​ക്കാ​ഡെ, ഗു​ഡ്സ്ഷെ​ഡ് റോ​ഡ് വ​ഴി ഫ്ലൈ​ഓ​വ​റി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ മാ​ത്ര​മേ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ഇ​തി​നെ​ത്തു​ട​ർ​ന്ന് അടിപ്പാത വ​ൺ​വേ റോ​ഡാ​ക്കി മാ​റ്റി.

മ​ര​ക്കാ​ഡെ, ഗു​ഡ്സ് ഷെ​ഡ് റോ​ഡ് വ​ഴി വ​രു​ന്ന ചി​ല​ർ​ക്ക് നേ​രി​ട്ട് ഉ​പ്പി​ലി​പ്പ​ള​യ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യി​ല്ല. ബ​ദ​ൽ വ​ഴി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​തു​മൂ​ലം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

District News

ഗ​താ​ഗ​തക്കുരു​ക്ക്: ചി​കി​ത്സ വൈ​കി രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

അ​രൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​മ്പു​ല​ൻ​സ് ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ട്ട് താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് ചീ​ഫ് എ​ഞ്ചി​നീ​യ​റും ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


എ​ര​മ​ല്ലൂ​ർ എ​ൻ​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി​ലാ​ലി​നെ(55) സ്കൂ​ട്ട​ർ ഇ​ടി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ ആ​മ്പു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ആ​മ്പു​ല​ൻ​സ് 20 മി​നി​റ്റ് ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. പ​ന​ങ്ങാ​ട് മാ​ട​വ​ന ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ണി​ലാ​ൽ മ​രി​ച്ചു. ര​ണ്ട് ദി​വ​സം മു​മ്പ് എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി ശ​ര​ത് ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ആ​ശു​പ​തി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​രൂ​ർ ക്ഷേ​ത്ര​ത്തി​നു സ​സ​മീ​പം ഗ​താ​ഗ​ത​കു​രു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചി​രു​ന്നു.

 

Latest News

Corehub Up